പാം സ്പ്രിങ്സിൽ വെച്ച് മൈലി സൈറസും മാക്സ് മൊറാൻഡോയും വിവാഹിതരായി
Image: Miley Cyrus and Maxx Morando, via Magevola
നവംബർ 21 ശനിയാഴ്ച കാലിഫോർണിയയിലെ പാം സ്പ്രിങ്സിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഗായികയും ഗാനരചയിതാവുമായ മൈലി സൈറസ് സംഗീതജ്ഞനും നിർമ്മാതാവുമായ മാക്സ് മൊറാൻഡോയെ വിവാഹം കഴിച്ചു. 33 വയസ്സുകാരിയായ ഗ്രാമി ജേതാവായ മൈലി, തന്റെ ദീർഘകാല പങ്കാളിയായ 28 വയസ്സുകാരൻ മാക്സിനൊപ്പം ഒരു സ്വകാര്യ വസതിയിൽ വെച്ചാണ് വിവാഹിതയായത്. ഏകദേശം 140 ഓളം അതിഥികൾ പങ്കെടുത്ത ചടങ്ങിൽ എല്ലാവരും കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. 2025 ഡിസംബറിൽ ലോസ് ഏഞ്ചൽസിൽ നടന്ന ‘അവതാർ: ഫയർ ആൻഡ് ആഷ്’ പ്രീമിയർ വേദിയിൽ വെച്ച് മൈലി ഡയമണ്ട് മോതിരം പ്രദർശിപ്പിച്ചുകൊണ്ട് തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ വിവാഹം നടക്കുന്നത്. എന്റർടൈൻമെന്റ് ടുണൈറ്റ് ആണ് ഈ വാർത്ത സ്ഥിരീകരിച്ചത്.
ഫ്രാങ്ക് സിനാട്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീടിന്റെ പൂന്തോട്ടത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. വെള്ള റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച ആർച്ചുകൾക്ക് താഴെ വെച്ചാണ് ഇരുവരും വിവാഹ പ്രതിജ്ഞ ചൊല്ലിയത്. ചടങ്ങിനിടെ മൈലി കണ്ണീർ തുടയ്ക്കുന്ന ചിത്രങ്ങൾ ഡെയ്ലി മെയിൽ പുറത്തുവിട്ടു. ഹൈ നെക്കും ലോ ബാക്കും ഉള്ള നീളൻ കൈകളോടു കൂടിയ വെള്ള സാറ്റിൻ ഗൗണിലായിരുന്നു മൈലി തിളങ്ങിയത്. തലയിൽ വെയിൽ (veil) ഇല്ലാതെ വളരെ ലളിതമായ ഹെയർസ്റ്റൈലിലായിരുന്നു താരം. മാക്സ് പരമ്പരാഗതമായ കറുത്ത ടക്സീഡോ ധരിച്ചു. ഫ്ലേമിംഗ് ലിപ്സ് ഫ്രണ്ട്മാൻ വെയ്ൻ കോയ്ൻ ആണ് വിവാഹത്തിന് കാർമ്മികത്വം വഹിച്ചത്. മൈലിയുടെ അമ്മ ടിഷ് സൈറസ്, ഭർത്താവ് ഡൊമിനിക് പർസെൽ, പിതാവ് ബില്ലി റേ സൈറസ്, പങ്കാളി എലിസബത്ത് ഹർലി, എലിസബത്തിന്റെ മകൻ ഡാമിയൻ ഹർലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കൻ പങ്ക് റോക്ക് ബാൻഡായ ‘ദ റിഗ്രറ്റ്സി’ൽ ഡ്രമ്മറായിരുന്ന മാക്സ് ഇപ്പോൾ ‘ലില്ലി’ എന്ന ബാൻഡിന്റെ ഭാഗമാണ്. ഏകദേശം അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹത്തിന്റെ തീയതിയോ സ്ഥലമോ നേരത്തെ പുറത്തുവിട്ടിരുന്നില്ല. ദമ്പതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് പകരം റിപ്പോർട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് വിവാഹവാർത്ത പുറത്തുവന്നത്.
Source: Just Jared



